പള്ളുരുത്തി: സംസ്ഥാന സർക്കാരിന്റെ ഡെൽഹിയിലെ പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രൊഫ. കെ.വി. തോമസിന്റെ ഭാര്യ ഷേർളിയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തോപ്പുംപടിയിലെ വസതിയിലെത്തി. രാവിലെ 9.10നെത്തിയ മുഖ്യമന്ത്രി ഇരുപത് മിനിറ്റോളം അവിടെ ചെലവഴിച്ചു. കെ.വി. തോമസിനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.
സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, കെ.ജെ. മാക്‌സി എം.എൽ.എ, ഏരിയാ സെക്രട്ടറി കെ.എം. റിയാദ് എന്നിവർ ഒപ്പമുണ്ടായിരുന്നു.