കൊച്ചി: ഈമാസം 24ന് എറണാകുളം ടൗൺ ഹാളിൽ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്ന കേരള കോൺഗ്രസ് (ബി) മദ്ധ്യമേഖലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി വാഹനജാഥ സംഘടിപ്പിച്ചു. സംസ്ഥാന മുന്നാക്ക കോർപ്പറേഷൻ ചെയർമാൻ കെ.ജി. പ്രേംജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ രാഘവൻ, ജനറൽ സെക്രട്ടറി വി.ടി വിനീത്, ഡോ. ആഷിത പി.എസ്., റെജി വർഗീസ്, ജോബി വർഗീസ്, ചാക്കോ മാർഷൽ, മന്യ മധുസൂദനൻ, അർജിത്, സുമേഷ്, പി.ആർ മുരളി എന്നിവർ സംസാരിച്ചു.