kseb
കെ.ആർ.ബാലകൃഷ്ണൻ

കൊച്ചി: വൈദ്യുതി ബോർഡിലെ പെൻഷൻ സുരക്ഷ ഉറപ്പാക്കുന്നതിന് ഉണ്ടാക്കിയ ത്രികക്ഷി കരാറിലെ വ്യവസ്ഥകൾ റദ്ദ് ചെയ്ത ഗവൺമെന്റ് ഉത്തരവ് പിൻവലിക്കണമെന്നും ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നും കെ.എസ്.ഇ.ബി പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എൻ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി.എൻ. ജശദീശൻ അദ്ധ്യക്ഷത വഹിച്ചു.

ഭാരവാഹികളായി പി.കെ. രാഘവൻ (പ്രസിഡന്റ്), കെ.ആർ. ബാലകൃഷ്ണൻ (സെക്രട്ടറി), വി.പി. മിത്രൻ (ട്രഷറർ), കെ.സി. മണി. എസ്.ആർ. ആനന്ദ്, മുഹമ്മദ് കാസിം, എൻ.എസ്. ഡെയ്‌സി (വൈസ് പ്രസിഡന്റുമാർ), റോയി പോൾ, എ.എസ്. അബ്ദുൾ ലെത്തീഫ്, പി.എം. സെയ്ദ് മുഹമ്മദ്, എ.കെ. ഗംഗാധരൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.