y

തൃപ്പൂണിത്തുറ: കഥകളിയാചാര്യൻ ആർ.എൽ.വി ദാമോദര പിഷാരടിയുടെ ശതാഭിഷേകാഘോഷം നാളെ രാവിലെ 9 ന് തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ നടക്കും. ശ്രീപൂർണത്രയീശ ക്ഷേത്രം തന്ത്രി പുലിയന്നൂർ ശശിനമ്പൂതിരിപ്പാട് തിരി തെളിക്കും. 9.30 ന് സൗഹൃദ സംഗമം സിനിമ നടൻ ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്യും. 11 ന് ശിഷ്യരുടെ ഗുരുവന്ദനം. 12 ന് കഥകളിപദക്കച്ചേരി. 2 ന് ഓട്ടൻതുള്ളൽ. 3 ന് ലവണാസുരവധം കഥകളി. വൈകിട്ട് 5 ന് കേളി. 6 ന് നടക്കുന്ന ആദരവ് ചടങ്ങ് കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ. എം.വി നാരായണൻ അദ്ധ്യക്ഷനാകും.