kothamangalam

കോതമംഗലം: നിരന്തര കുറ്റവാളിയായ കുട്ടമ്പുഴ പിണവൂർകുടി ആനന്ദൻകുടി ഭാഗത്ത് പുത്തൻ വീട്ടിൽ കിരൺ (കണ്ണൻ,​ 33)നെ കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കുട്ടമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, കവർച്ച, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം, അതിക്രമിച്ച് കടക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. മേയ് മാസത്തിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വനം വന്യജീവി വകുപ്പിന്റെ വാഹനം തടഞ്ഞുനിർത്തി താക്കോൽ കവ‌ർന്ന് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.