കൊച്ചി: എറണാകുളം ആർ.എം.എസ് ഡിവിഷന്റെ തപാൽ അദാലത്ത് സെപ്തംബർ 12ന് രാവിലെ 10ന് , ഓഫീസ് ഒഫ് എസ്.ആർ.എം, ആർ.എം.എസ് ഇ.കെ.' ഡിവിഷൻ, അഞ്ചാം നില, എറണാകുളം ഹോസ്‌പിറ്റൽ റോഡിലെ ഹെഡ് പോസ്റ്റോഫീസിൽ നടക്കും.
ആർ.എം.എസ് തപാൽ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ പരിഗണിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പരാതികളും നിർദ്ദേശങ്ങങ്ങളും 'തപാൽ അദാലത്ത് ' എന്നു രേഖപ്പെടുത്തി rmsdoek.kl@indiapost.gov.in എന്ന ഇമെയിൽ വിലാസത്തിലോ, സൂപ്രണ്ട്, ആർ.എം.എസ് ഇ.കെ ഡിവിഷൻ, കൊച്ചി 682011' എന്ന വിലാസത്തിൽ കവറിനു പുറത്ത് 'തപാൽ അദാലത്ത് ' എന്നു രേഖപ്പെടുത്തിയോ അയയ്ക്കണം. 30 നകം ലഭിക്കണമെന്ന് അധികൃതർ അറിയിച്ചു.