കൊച്ചി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് സഹായപ്രവാഹം തുടരുന്നു. ദുരിതബാധികപ്രദേശത്തെ വിദ്യാർത്ഥികൾക്ക് ആവശ്യമായ മുഴുവൻ സ്‌കൂൾ ബാഗുകളും നൽകാൻ ബാഗ് നിർമ്മാതാക്കളുടെ സംഘടനായ ബി മാക് തീരുമാനിച്ചു. മറ്റാവശ്യങ്ങൾക്കുള്ള ബാഗുകളും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ദുരിതബാധിതമേഖലയിൽ വീട് നിർമ്മിച്ചുനൽകാൻ ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ തീരുമാനിച്ചു. അനുയോജ്യമായ സ്ഥലം കണ്ടെത്താൻ സമിതിയെ ചുമതലപ്പെടുത്തിയതായി സെക്രട്ടറി എൻ. അഷ്‌റഫ് അറിയിച്ചു.