ആലുവ: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, ആലുവ സെന്ററുകളിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പരിശീലനത്തിന്റെ അടുത്ത ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.സെപ്തംബർ രണ്ടിന് പരിശീലനം ആരംഭിക്കും.

ആലുവയിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെയും തിരുവനന്തപുരത്ത് തിങ്കൾ മുതൽ വെള്ളി വരെ ഉച്ചകഴിഞ്ഞുമാണ് ക്ലാസുകൾ. 2000 രൂപ കോഷൻ ഡെപ്പോസിറ്റ് ഉൾപ്പെടെ 49200 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾ https://kscsa.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0471 231365, 8281098863, 8281098873.