അങ്കമാലി: മദ്യനയത്തിൽ മാറ്റം വരുത്തുന്നത് മദ്യ മുതലാളിമാരെ സഹായിക്കാനാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു. അങ്കമാലി ടൗൺ ജംഗ്ഷനിൽ സംഘടിപ്പിച്ച ക്വിറ്റ് ലിക്കർ ഡേ ജില്ലാതല ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം. സമിതി ജില്ലാ പ്രസിഡന്റ് ഷൈബി പാപ്പച്ചൻ അദ്ധ്യക്ഷയായി. വിവിധ മദ്യ -ലഹരി വിരുദ്ധ സംഘടന ഭാരവാഹികൾ പ്രസംഗിച്ചു.