തൃപ്പൂണിത്തുറ: നഗരസഭ അത്താഘോഷവുമായി ബന്ധപ്പെട്ട് മാറ്റിവയ്ക്കപ്പെട്ട കലാ സാഹിത്യ മത്സരയിനങ്ങളായ ലളിതഗാനം 10ന് ശബരി ശാസ്‌താഹാളിൽ രാവിലെ 10ന് നടത്തും. സെപ്തംബർ 1ന് ലായം കൂത്തമ്പലത്തിൽ രാവിലെ 10ന് ഉപകരണ സംഗീതവും വൈകിട്ട് 3ന് കൈകൊട്ടിക്കളി മത്സരവും നടത്തുമെന്ന് കൺവീനർ അറിയിച്ചു.