കൊച്ചി: റഷ്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളായ വര്യാഗ്, മാർഷൽ ഷപ്പോനിഷ്കോവ് എന്നിവ കൊച്ചിയിലെ ദക്ഷിണനാവികത്താവളത്തിൽ സൗഹൃദ സന്ദർശനത്തിനെത്തി. നാവികത്താവളം മേധാവി റിയർ അഡ്മിറൽ ഉപാൽ കുണ്ഡുവുമായി റഷ്യൻ കപ്പലിന്റെ ക്യാപ്ടൻ അനാറ്റോളി വെളിച്ച്കോ കൂടിക്കാഴ്ച നടത്തി. റഷ്യയും ഇന്ത്യയും തമ്മിലുള്ള ശക്തമായ നാവിക സഹകരണത്തിന്റെ ഭാഗമായാണ് സന്ദർശനം. ചർച്ചകൾ, സന്ദർശനങ്ങൾ, കായികപരിപാടികൾ എന്നിവയിലും റഷ്യൻ നാവികർ പങ്കെടുത്തു.