p

കൊച്ചി: കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളും ഓണക്കിറ്റുകളും വിതരണം ചെയ്തയിനത്തിലെ കമ്മിഷൻ കുടിശിക റേഷൻ വ്യാപാരികൾക്ക് നൽകാൻ സർക്കാരിന് ഹൈക്കോടതി ആറാഴ്ചകൂടി അനുവദിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ ഉപഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ആറുമാസമാണ് ആവശ്യപ്പെട്ടെങ്കി​ലും സെപ്തംബർ 11 വരെയാണ് അനുവദി​ച്ചത്. 2020 സെപ്തംബർ മുതൽ 11 മാസത്തെ കമ്മിഷനാണ് കുടി​ശി​കയുള്ളത്.

കെ​ ​-​ ​ടെ​റ്റ് ​ഇ​ള​വ് ;
വി​വാ​ദ​ ​സ​ർ​ക്കു​ലർ
പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ത്തി​ൽ​ ​ഒ​രു​ ​വി​ഭാ​ഗ​ത്തി​ന് ​കെ​-​ടെ​റ്റ് ​യോ​ഗ്യ​ത​യി​ൽ​ ​ഇ​ള​വ​നു​വ​ദി​ക്കാ​ൻ​ ​ക​ണ​ക്കെ​ടു​പ്പ് ​ന​ട​ത്താ​നു​ള്ള​ ​നി​ർ​ദ്ദേ​ശ​ത്തോ​ടെ​ ​ഇ​റ​ങ്ങി​യ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​റേ​റ്റി​ന്റെ​ ​സ​ർ​ക്കു​ല​ർ​ ​പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ​ ​പി​ൻ​വ​ലി​ച്ചു.
നി​യ​മ​നാം​ഗീ​കാ​രം​ ​ല​ഭി​ക്കാ​ത്ത​വ​രു​ടേ​യും​ ​പ്രൊ​ബേ​ഷ​ൻ​ ​അ​ട​ക്ക​മു​ള്ള​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​രു​ടേ​യും​ ​ക​ണ​ക്കെ​ടു​ക്കാ​നാ​യി​രു​ന്നു​ ​നി​ർ​ദ്ദേ​ശം.​ ​ന്യൂ​ന​പ​ക്ഷ​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​ജോ​ലി​യെ​ടു​ക്കു​ന്ന​വ​രെ​ ​കെ​-​ടെ​റ്റി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ന്യൂ​ന​പ​ക്ഷ​ ​ക​മ്മി​ഷ​ൻ​ ​സ​മ​ർ​പ്പി​ച്ച​ ​നി​വേ​ദ​ന​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​ ​ക​ണ​ക്കെ​ടു​ക്കാ​ൻ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്റെ​ ​നി​ർ​ദേ​ശം.
കെ​-​ടെ​റ്റ് ​യോ​ഗ്യ​ത​യി​ല്ലെ​ന്ന​ ​കാ​ര​ണ​ത്താ​ൽ​ ​നി​യ​മ​നാം​ഗീ​കാ​ര​മി​ല്ലാ​തെ​ ​തു​ട​രു​ന്ന​വ​രു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ന്യൂ​ന​പ​ക്ഷ​ ​ക​മ്മി​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​നി​ർ​ദ്ദേ​ശ​ത്തി​നെ​തി​രെ,​ ​അ​ദ്ധ്യാ​പ​ക​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യി​ൽ​ ​മ​ത​വി​വേ​ച​ന​മെ​ന്നു​ ​കാ​ണി​ച്ച് ​എ​ൻ.​ടി.​യു.​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​ ​യോ​ഗ്യ​ത​യി​ൽ​ ​ഇ​ള​വ​നു​വ​ദി​ക്കു​ന്ന​ത് ​നി​യ​മ​പ​ര​മ​ല്ലെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടു.

എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​പു​തി​യ​ ​കോ​ഴ്സു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​പു​തി​യ​ ​കോ​ഴ്സു​ക​ൾ​ ​അ​നു​വ​ദി​ച്ചു.​ ​സ​ർ​ക്കാ​രി​ന് ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​യി​ല്ലാ​ത്ത​ ​കോ​ഴ്സു​ക​ളാ​ണ് ​അ​നു​വ​ദി​ച്ച​ത്.​ ​തൃ​ശൂ​ർ​ ​ഗ​വ.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ ​ബി​ടെ​ക് ​കെ​മി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ബാ​ർ​ട്ട​ൺ​ഹി​ൽ​ ​കോ​ളേ​ജി​ൽ​ ​എം.​ടെ​ക്ക് ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​ഡേ​റ്റാ​ ​സ​യ​ൻ​സ്,​ ​മെ​ക്കാ​ട്രോ​ണി​ക്സ്,​ ​ഡേ​റ്റാ​ ​സ​യ​ൻ​സ്,​ ​കോ​ട്ട​യം​ ​ആ​ർ.​ഐ.​ടി​യി​ൽ​ ​എം.​ടെ​ക്ക് ​റോ​ബോ​ട്ടി​ക്സ് ​ആ​ൻ​ഡ് ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ്,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​വെ​ഹി​ക്കി​ൾ​ ​ടെ​ക്നോ​ള​ജി​ ​എ​ന്നീ​ ​കോ​ഴ്സു​ക​ളാ​ണ് ​അ​നു​വ​ദി​ച്ച​ത്.

പ്ല​സ് ​വ​ൺ​ ​വേ​ക്ക​ൻ​സി​ ​സീ​റ്റു​ക​ളി​ലെ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​പ്ള​സ് ​വ​ൺ​ ​വേ​ക്ക​ൻ​സി​ ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള​ ​റാ​ങ്ക് ​ലി​സ്റ്റ് ​ഇ​ന്ന് ​രാ​വി​ലെ​ ​ഒ​ൻ​പ​തി​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​അ​ഡ്മി​ഷ​ൻ​ ​ല​ഭി​ക്കാ​ൻ​ ​കൂ​ടു​ത​ൽ​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​സ്കൂ​ൾ,​​​ ​കോ​ഴ്സ് ​എ​ന്നി​വ​ ​റാ​ങ്ക് ​ലി​സ്റ്റി​ലൂ​ടെ​ ​മ​ന​സി​ലാ​ക്കി​ ​രാ​വി​ലെ​ ​ഒ​ൻ​പ​തി​നും​ 12​ ​നു​മി​ട​യി​ൽ​ ​വെ​ബ്സൈ​റ്റി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ന്ന​ ​ര​ണ്ട് ​പേ​ജു​ള്ള​ ​C​A​N​D​I​D​A​T​E​S​'​S​ ​R​A​N​K​ ​റി​പ്പോ​ർ​ട്ടു​മാ​യി​ ​ര​ക്ഷ​ക​ർ​ത്താ​വി​നൊ​പ്പം​ ​പ്ര​വേ​ശ​നം​ ​നേ​ടാ​നാ​ഗ്ര​ഹി​ക്കു​ന്ന​ ​സ്കൂ​ളി​ൽ​ ​ഹാ​ജ​രാ​ക​ണം.​ ​യോ​ഗ്യ​ത​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​​​ ​വി​ടു​ത​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​​​ ​സ്വ​ഭാ​വ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​​​ ​അ​പേ​ക്ഷ​യി​ൽ​ ​ബോ​ണ​സ് ​പോ​യി​ന്റ് ​ല​ഭി​ക്കു​ന്ന​തി​നു​ള്ള​ ​വി​വ​ര​ങ്ങ​ൾ​ ​ഉ​ണ്ടെ​ങ്കി​ൽ​ ​അ​വ​യു​ടെ​ ​അ​സ്സ​ൽ​ ​രേ​ഖ​ക​ൾ,​​​ ​ഫീ​സ് ​എ​ന്നി​വ​യ​ട​ക്ക​മാ​ണ് ​പ്ര​വേ​ശ​ന​ത്തി​ന് ​റി​പ്പോ​ർ​ട്ട് ​ചെ​യ്യേ​ണ്ട​ത്.