അങ്കമാലി: വയനാട്ടിലെ ദുരിതബാധിതർക്ക് വേണ്ടി ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ച 25 വീടുകൾക്കായി അങ്കമാലി ബ്ലോക്കിലെ കറുകുറ്റി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ യാത്രയിൽ 8 സ്വകാര്യ ബസുകൾ പങ്കുചേർന്നു. മുന്നൂർപ്പിള്ളി ജംഗ്ഷനിൽ വച്ച് സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കലിന് പതാക കൈമാറി സ്നേഹയാത്ര ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.പി. അനീഷ്, മേഖലാ പ്രസിഡന്റ് യദുകൃഷ്ണ കാർത്തികേയൻ, സെക്രട്ടറി ഗോകുൽ ഗോപാലകൃഷ്ണൻ, സുനു സുകുമാരൻ, ഇ.ഡി.അജീഷ്, വി.എസ്. ഷനിൽ എന്നിവർ സംസാരിച്ചു.