അങ്കമാലി: മഞ്ഞപ്ര തവളപ്പാറ സെന്റ് ജോസഫ് ചർച്ചിന് മുന്നിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. ജില്ലാപഞ്ചായത്തംഗം അനിമോൾ ബേബി അദ്ധ്യക്ഷയായി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. പള്ളി വികാരി പോൾ അമ്പൂക്കാരൻ, പഞ്ചായത്ത് മെമ്പർമാരായ ത്രേസ്യാമ്മ ജോർജ്, സിജു ഈരാളി, ചെറിയാൻ തോമസ്, ജോസൺ വി. ആന്റണി, ജോയി അമ്പാടൻ, ജോൺസൻ, ജോഷി പടയാടൻ, സ്റ്റിലിൻ മഞ്ഞളി, പള്ളി ട്രസ്റ്റി ജോമോൻ വടക്കുംഞ്ചേരി, ജോമോൻ ഓലിയപ്പുറം, രാജു ചെന്നേക്കാട്ടിൽ, ദേവസി പുളിക്കയ്ക്കൽ, ജോസ് പയ്യപ്പിള്ളി, ജോണി മൂട, വർഗീസ് വടക്കുംഞ്ചേരി എന്നിവർ പങ്കെടുത്തു.