poster

ആലുവ: ലോകമുലയൂട്ടൽ വാരാഘോഷത്തിന്റെ ഭാഗമായി രാജഗിരി ആശുപത്രി നവജാത ശിശു വിഭാഗം വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. 'വിടവുകൾ നികത്താം, മുലയൂട്ടലിന് നൽകാം പൂർണ പിന്തുണ' എന്നതായിരുന്നു പ്രമേയം. മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളർത്തുന്നതിനായി പോസ്റ്റർ മത്സരവും പ്രശ്‌നോത്തരിയും സംഘടിപ്പിച്ചു. നവജാത ശിശു വിഭാഗം മേധാവി ഡോ. ഷാനു ചന്ദ്രൻ പ്രശ്‌നോത്തരിക്ക് നേതൃത്വം നൽകി.

അമ്മമാർക്കായി പ്രത്യേക സെൽഫി മത്സരവും നടത്തി. മുലയൂട്ടുന്ന അമ്മമാർ നേരിടുന്ന പൊതുവായ വെല്ലുവിളികൾ എന്ന വിഷയത്തിൽ നവജാതശിശു വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സി.എൻ. അബ്ദുൾ തവാബ് ക്ലാസെടുത്തു.