y
തൃപ്പൂണിത്തുറ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ജെ. രശ്മി ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ എ.ഇ.ഒ കെ.ജെ. രശ്മി ഉദ്ഘാടനം ചെയ്തു. നാടൻപാട്ട് കലാകാരൻ വിജയൻ കാമട്ടത്തിന്റെ നാടൻപാട്ട് ശില്പശാലയും നടത്തി. പ്രിൻസിപ്പൽ ഒ.വി. സാജു, ഹെഡ്മിസ്ട്രസ് ദീപ എസ്. നാരായണൻ, വിദ്യാരംഗം സബ്‌ജില്ലാ കോ ഓർഡിനേറ്റർ സ്മിത കരുൺ, ജോയിന്റ് കോ ഓർഡിനേറ്റർ സി.എം. അനുമോൾ, കമ്മിറ്റിഅംഗം സി.പി. സാബു എന്നിവർ സംസാരിച്ചു.