കൊച്ചി: കനകവല്ലി കൊച്ചി ഷോറൂം ഫാഷൻ ഡിസൈനർ പ്രദീപ് പിള്ളയുടെ ഹാൻഡ്‌ലൂം സാരികളുടെ ഓണം സ്പെഷ്യൽ കളക്ഷൻസ് പുറത്തിറക്കി. കാഞ്ചിവരം സാരികളുടെ മുൻനിര ബ്രാൻഡാണ് കനകവല്ലി. തനത് ശൈലിക്ക് പുറമെ ക്രീം, ഗോൾഡ് നിറങ്ങളിലുള്ള സാരികളും കളക്ഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കനകവല്ലി സ്ഥാപക എസ്. അഹല്യ പറഞ്ഞു.
നളന്ദ ടസർ സിൽക്‌സ്,വെങ്കടഗിരി കോട്ടൺ സാരി, ചന്ദേരി സിൽക്ക് കോട്ടൺ, ലിനെൻ എന്നിവയും കളക്ഷന്റെ ഭാഗമാണ്. ചെന്നൈയിൽ പ്രവർത്തനം ആരംഭിച്ച കനകവല്ലിക്ക് കൊച്ചി കൂടാതെ, സൗത്ത് ചെന്നൈയിലെ അടയാർ, കോയമ്പത്തൂർ, ഹൈദരാബാദ്, ബംഗളൂരു, മധുര എന്നിവടങ്ങളിലും ഷോറൂമുണ്ട്.