പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയനിലെ യൂത്ത് മൂവ്മെന്റ്, സൈബർസേന എന്നിവയുടെ സംയുക്തയോഗം യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അഖിൽ ബിനു അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ഡി. ബാബു, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി അഡ്വ. പ്രവീൺ തങ്കപ്പൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, സൈബർസേന യൂണിയൻ ചെയർമാൻ സുധീഷ് വള്ളുവള്ളി, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അനീഷ് തുരുത്തിപ്പുറം എന്നിവർ സംസാരിച്ചു. വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് യൂത്ത് മൂവ്മെന്റ്, സൈബർസേന എന്നിവയുടെ വിഹിതമായി 25,000 രൂപ നൽകും. ദിവ്യജ്യോതി പര്യടനത്തിനും ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ വിജയത്തിനും എല്ലാ അംഗങ്ങളേയും പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.