കൊച്ചി: വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഗാന്ധിയൻ കൂട്ടായ്മ കച്ചേരിപ്പടിയിലെ ഗാന്ധിപ്രതിമയ്ക്ക് മുമ്പിൽ ഉപവസിച്ചു. ജസ്റ്റിസ് പി.കെ. ഷംസുദീൻ ഉദ്ഘാടനം ചെയ്തു. ഡോ. ബാബു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് പി.എസ്. ഗോപിനാഥ്, പ്രൊഫ. കെ.പി. ശങ്കരൻ, ടി.എം. വർഗീസ്, ട്രീസ തോമസ്, ഇന്ദിര പത്മകുമാർ, കബീർ ഹുസൈൻ, ജിയോ ജോസ്, ജേക്കബ് പുളിക്കൻ എന്നിവർ സംസാരിച്ചു.