ഉദയംപേരൂർ: വൈ.എം.സി.എ എറണാകുളം സബ് റീജിയനും ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി ഹിരോഷിമ ദിനാചരണം നടത്തി. കുട്ടികൾ സമാധാനറാലി നടത്തി. വൈ.എം.സി.എ കേരള റീജിയൻ ചെയർമാൻ ജോസ് നെറ്റിക്കാടൻ വെള്ളരിപ്രാവിനെ പറത്തി സമാധാനസന്ദേശം നൽകി. അതിനുശേഷം ആരംഭിച്ച യോഗം കെ.എസ്.ഐ.എൻ.സി മാനേജിംഗ് ഡയറക്റ്റർ ഗിരിജ ഉദ്ഘാടനം ചെയ്തു. ഉദയംപേരൂർ എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റും സ്കൂൾ മാനേജ്മെന്റ് മേധാവിയുമായ എൽ. സന്തോഷ് അദ്ധ്യക്ഷനായി.
കേരള റീജിയൻ ചെയർമാൻ ജോസ് നെറ്റിക്കാടൻ, എറണാകുളം സബ് റീജിയൻ ചെയർമാൻ ഐജു എ.ജേക്കബ്, വൈ.എം.സി.എ ഉദയംപേരൂർ പ്രസിഡന്റ് സാബു പൗലോസ്, പോൾ മാത്യു, ബിജു മ്യാലിൽ, ഹെഡ്മിസ്ട്രസ് ദീപ നാരായണൻ, ജിനുരാജ്, ബേബി ജോസഫ്, സുജാത ടോം, ഡോ. ഷൈമോൾ സാറ ബിജു തുടങ്ങിയവർ പ്രസംഗിച്ചു. ക്വിസ് മത്സരവും നടത്തി.