കോലഞ്ചേരി: നോർത്ത് മഴുവന്നൂർ ഗവ. യു.പി സ്കൂളിലെ സോഷ്യൽ സയൻസ് ക്ളബ്, കിളിമുഗൾ കൈരളി സ്പോർട്സ് ക്ളബിന്റെ സഹകരണത്തോടെ ഫ്രീഡം ക്വിസ് സംഘടിപ്പിക്കുന്നു. ശനി രാവിലെ 9.30 മുതലാണ് മത്സരം. കോലഞ്ചേരി ഉപജില്ലയിലെ യു.പി, എൽ.പി ക്ളാസുകളിലെ കുട്ടികൾ പങ്കെടുക്കും. മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ് മുഖ്യാതിഥിയാകും. ചെന്നൈ ശങ്കർ ഐ.എ.എസ് അക്കാഡമിയിലെ സീനിയർ ഫാക്കൽറ്റി ശോഭൻ ജോർജ് എബ്രഹാമാണ് ക്വിസ് നയിക്കുന്നത്.