kormala

മൂവാറ്റുപുഴ: വെള്ളൂർകുന്നം കോർമല അപകട ഭീഷണിയിലെന്ന് ഉന്നതതലസംഘം. പരിശോധനയ്‌ക്കെത്തിയ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി സംഘം പലയിടങ്ങളിലും വിള്ളൽ കണ്ടെത്തി. വയനാട്ടിലെ ഉരുൾപൊട്ടൽ അപകട പശ്ചാത്തലത്തിൽ മൂവാറ്റുപുഴയിൽ മുമ്പ് മണ്ണിടിച്ചിൽ ഉണ്ടായ കോർമല പരിശോധിക്കണമെന്ന മാത്യു കുഴൽനാടൻ എം.എൽ.എയുടെ നിർദ്ദേശത്തെ തുടർന്നാണ് ഉന്നതതല സംഘം എത്തിയത്. 9 വർഷങ്ങൾക്കു മുമ്പ് മൂവാറ്റുപുഴ വെള്ളൂർകക്കുന്നം കോർ മലയിൽ മണ്ണിടിച്ചിൽ ഉണ്ടായെങ്കിലും ആദ്യമായിട്ടാണ് കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ സംഘം കോർമല പരിശോധിക്കാനെത്തിയത്. മുമ്പ് മണ്ണിടിഞ്ഞ പ്രദേശത്ത് ഇറങ്ങിയാണ് സംഘം പരിശോധന നടത്തിയത്. സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ് മെന്റ് പ്രതിനിധി അംഗങ്ങളായ ഡോ.വിജിത്ത്, പ്രദീപി ജി.എസ്, ഹസാർഡ് അനലിസ്റ്റ‌ർ അഞ്ചലി പരമേശ്വരൻ. ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസ്, തഹസിൽദാർ കെ.എം. ജോസ്‌കുട്ടി, മൂവാറ്റുപുഴ മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്‌സൺ സിനി ബിജു, വെള്ളൂർക്കുന്നം വില്ലേജ് ഓഫീസർ പി.എ. ഹംസ, അസി. എഞ്ചിനീയർ വരുൺ ദേവ്, സൂപ്പർവൈസർ കെ.എസ്. ഷൈൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

കുന്നിന്റെ സ്വാഭാവിക ചരിവ് മണ്ണെടുത്തത് കൊണ്ട് നഷ്ടപ്പെട്ടതാണ് ഇവിടത്തെ പ്രധാന പ്രശ്നം. കൃഷികൾ, മറ്റ് പ്രവർത്തന പ്രവർത്തനങ്ങൾ ഒന്നും ഇവിടെ നടത്തരുതെന്ന് ഉദ്യോഗസ്ഥർ നേരത്തെ നിർദേശം നൽകിയിരുന്നു.

കോർമലയിലെ പല സ്ഥലങ്ങളിലും വിള്ളൽ രൂപപ്പെട്ടിരിക്കുന്നത് കണ്ടെത്തിയ സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കും അപകട സാദ്ധ്യത തള്ളിക്കളയാനാവില്ല ഇത് മുൻനിറുത്തി 25 ദിവസത്തിനകം വിശദമായ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുമെന്ന് ഉന്നതതല സംഘം ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ