
പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി ഹയർസെക്കൻഡറി സ്കൂൾ നവതി ആഘോഷങ്ങളുടെ ഭാഗമായി പൂർവവിദ്യാർത്ഥികളുടെയും എസ്.എൻ.ഡി.പി പറവൂർ യൂണിയൻ യൂത്ത്മൂവ്മെന്റിന്റെയും നേതൃത്വത്തിൽ ഐ.എം.എ ബ്ളഡ്ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. പറവൂർ ചൈതന്യ ആശുപത്രി ഡയറക്ടർ ഡോ. എം.ഡി. മധു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. അസി. മാനേജർ പി.എസ്. ജയരാജ്, പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഖിൽ ബിനു, പ്രിൻസിപ്പൽ വി. ബിന്ദു, ഹെഡ്മാസ്റ്രർ സി.കെ. ബിജു, വി.പി. അനൂപ്, സംഗീത, സജിമോൻ എന്നിവർ സംസാരിച്ചു.