school
മുളവൂർ ഗവ: യു പി സ്കൂൾ പാചകപ്പുരയിലേക്ക് ഗ്രഹോപകരണങ്ങൾ പഞ്ചായത്ത് മെമ്പർ എം എസ് അലി സ്കൂൾ ഹെഡ്മിസ്ട്രസ് എം എച്ച് സുബൈദ, പി ടി എ പ്രസിഡന്റ് അസീസ് കുഞ്ചാട്ട്, വിദ്യാർത്ഥി മുഹമ്മദ് ഇഹ്സാൻ പി എസ് എന്നിവർക്ക് കൈമാറുന്നു

മൂവാറ്റുപുഴ: മുളവൂർ ഗവ. യു.പി സ്കൂൾ പാചകപ്പുരയിലേക്ക് പൂർവ വിദ്യാർത്ഥി അബൂബക്കർ മരങ്ങാട്ട് ഉപകരണങ്ങൾ നൽകി. പായിപ്ര ഗ്രാമപഞ്ചായത്ത് മെമ്പർ എം.എസ്. അലി,​ സ്കൂൾ ഹെഡ്മിസ്ട്രസ് എം.എച്ച് സുബൈദ, പി.ടി.എ പ്രസിഡന്റ് അസീസ് കുഞ്ചാട്ട്, വിദ്യാർത്ഥി പി.എസ്. മുഹമ്മദ് ഇഹ്സാൻ എന്നിവർക്കാണ് ഉപകരണങ്ങൾ കൈമാറിയത്. പൂർവ വിദ്യാർത്ഥി കെ.എം. ഫൈസൽ, അദ്ധ്യാപകരായ തസ്നി കെ .എം, തസ്കീൻ ടി, സുമോൾ എം.പി, അനുമോൾ കെ.എസ്, ഷൈന കെ.എം, ഉമ്മുകുൽസു വി.എം, രമ്യ കെ, ജിജിത രാജൻ, പി.ടി.എ വൈസ് പ്രസിഡന്റ് ഷമീർ പി.എം, എം.പി.ടി.എ ചെയർപേഴ്സൺ റസിയ സിദ്ദിഖ് തുടങ്ങിയവർ സന്നിഹിതരായി.