ആലുവ: കുഴിവേലിപ്പടി കെ.എം.ഇ.എ കോളജ് ഒഫ് ആർട്സ് ആൻഡ് സയൻസ് ആന്റി റാഗിംഗ് സെൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് കെ.എം.ഇ.എ സെക്രട്ടറി അബ്ദുൽ മജീദ് പറക്കാടൻ ഉദ്ഘാടനം ചെയ്തു. എടത്തല എസ്.എച്ച്.ഒ കെ. സിനോദ് റാഗിംഗ് രഹിത ക്യാമ്പസ് എന്ന വിഷയത്തിൽ ക്ലാസെടുത്തു. പ്രിൻസിപ്പൽ പ്രൊഫ. അബ്ദുൽ കരീം, സബ് ഇൻസ്‌പെക്ടർ അബ്ദുൽ ജമാൽ, ആന്റി റാഗിംഗ് സെൽ കോർഡിനേറ്റർ എ. മൗസുമി അസ്ലം, എൻ. രജിത, ഡോ. എസ്. സൈലേഷ് എന്നിവർ സംസാരിച്ചു.