najeeb

കൊച്ചി: പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിൽ മുസ്ലിം ലീഗിന്റെ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് ജയം ഹൈക്കോടതി ശരിവച്ചു.

വിജയം ചോദ്യംചെയ്തുള്ള എതിർ സ്ഥാനാർത്ഥി സി.പി.എം സ്വതന്ത്രൻ കെ.പി. മുഹമ്മദ് മുസ്തഫയുടെ ഹർജി ഹൈക്കോടതി തള്ളി. കോടതിവിധി മുസ്ലിം ലീഗിന് ആശ്വാസം പകരുന്നതായി.

തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവുകളുടെയോ നിയമങ്ങളുടെയോ ലംഘനം നടന്നതായി പറയാനാവില്ലെന്നും വോട്ടെണ്ണലിൽ അപാകതയുണ്ടെന്ന് തെളിയിക്കാനായില്ലെന്നും വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. അസാധുവാക്കി മാറ്റിവച്ച വോട്ടുകൾ അങ്ങനെ തന്നെ കണക്കാക്കണമെന്ന സുപ്രീം കോടതി ഉത്തരവും കോടതി ചൂണ്ടിക്കാട്ടി.

2021ലെ തിരഞ്ഞെടുപ്പിൽ 38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. ബാലറ്റുകളിൽ പ്രസൈഡിംഗ് ഓഫീസർ ഒപ്പുവച്ചില്ലെന്ന് പറഞ്ഞ് എണ്ണാത്ത 340 പോസ്റ്റൽ വോട്ടുകളിൽ 300ഓളം തനിക്കു ലഭിക്കേണ്ടതാണെന്നാണ് മുസ്തഫ വാദിച്ചത്.