കൊച്ചി: ലോക മുലയൂട്ടൽ വാരാഘോഷത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്‌സിറ്റിയിൽ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഒത്തുചേരൽ സംഘടിപ്പിച്ചു. നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് മുഖ്യാതിഥിയായി.
കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ആഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ ആഗോള തലത്തിൽ വാരാചരണം സംഘടിപ്പിക്കുന്നത്. ആസ്റ്ററിൽ ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.
ഡോ. ജോസ് പോൾ, ഡോ. ജോർജ്ജ് ജോസ്, ഡോ.എസ്. രാജശ്രീ, ഡോ. സറീന എ. ഖാലിദ്, ഡോ. ജീസൺ സി. ഉണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.