bys

കൊച്ചി: ജില്ലയിലെ ബസ് ജീവനക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ഉദ്യോഗസ്ഥ തലത്തിൽ നിന്ന് വലിയ പീഡനമാണ് മേഖലയിലെ തൊഴിലാളികൾ നേരിടുന്നത്. സ്വകാര്യ വാഹനങ്ങളുടെ പെരുപ്പം ജില്ലയിലെ റോഡുകളിൽ സൃഷ്ടിക്കുന്ന വാഹനക്കുരുക്ക് അതിരൂക്ഷമാക്കിയിട്ടുണ്ട്. പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കേണ്ടതിന് പകരം ദ്രോഹിക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് യൂണിയൻ നിവേദനത്തിൽ പറയുന്നു. യൂണിയൻ പ്രസിഡന്റ് വി. സലിം, ജില്ലാ സെക്രട്ടറി കെ.കെ. കലേശൻ, കെ.പി. പോളി, കെ.കെ. റോബിൻ എന്നിവരാണ് നിവേദനം നൽകിയത്.