ആലുവ: കേരള സ്റ്റേറ്റ് ബാർബർ,​ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ (കെ.എസ്.ബി.എ) 56-ാമത് ആലുവ ബ്‌ളോക്ക് വാർഷിക സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മാലിക് ദിനാർ അദ്ധ്യക്ഷനായി. രാജേഷ്, വേൽമുരുകൻ, സുരജ്, സരേഷ്, മുഹമ്മദ് റാഫി, മുരുകൻ, ബിജു, പി.എൻ. വേണു, വിശ്വംഭരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വേൽമുരുകൻ (പ്രസിഡന്റ്), ആർ. പ്രകാശ് (സെക്രട്ടറി), ഉല്ലാസ് (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.