p-m-siriak-86

മൂവാറ്റുപുഴ: കുറവിലങ്ങാട് പാറ്റാനി പി.എം. സിറിയക് (കുരിയച്ചൻ, 86) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വാഴക്കുളം ബെത്‌ലേഹം പള്ളി സെമിത്തേരിയിൽ. കടപ്ലാമറ്റം സെന്റ് ആന്റണിസ് ഹൈസ്‌കൂൾ അദ്ധ്യാപകനും, പാല സെന്റ് തോമസ് ഹൈസ്‌കൂൾ, കൊഴുവനാൽ സെന്റ് ജോൺസ് നെപ്യൂഷ്യംസ് ഹൈസ്‌കൂൾ എന്നിവയുടെ മുൻ പ്രധാനാദ്ധ്യാപകനും, പാറ്റാനി കുടുംബയോഗം മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ മേരി ജോർജ് (റിട്ട. അദ്ധ്യാപിക). മക്കൾ: സുമി ചെറിയാൻ, ഡോ. ലിമ ഷിബു, പരേതയായ ഹൈമ തോമസ്. മരുമക്കൾ: ചെറിയാൻ (റിട്ട. ഫെഡറൽ ബാങ്ക് സീനിയർ മാനേജർ), ഷിബു, ഡോ. തോമസ് (മുൻ പ്രിൻസിപ്പൽ, നിർമ്മല കോളേജ്, മൂവാറ്റുപുഴ).