chavara

കൊച്ചി: ചാവറ കൾച്ചറൽ സെന്ററും എം.ജി. സർവകലാശാല ചാവറ ചെയറും സംയുക്തമായി ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ജീവിതദർശനം, കർമ്മപഥം, കാലാവർത്തിത പ്രസക്തി എന്ന വിഷയത്തിൽ ചാവറ കൾച്ചറൽ സെന്ററിൽ നാളെ രാവിലെ 10മുതൽ 1.30 വരെ സെമിനാർ സംഘടിപ്പിക്കും. പ്രൊഫ. എം. കെ.സാനു ഉദ്ഘാടനം ചെയ്യും. എം.ജി. സർവകലാശാല സ്‌കൂൾ ഒഫ് ലെറ്റേഴ്‌സ്, പ്രൊഫസർ ആൻഡ് ഡയറക്ടർ ഡോ. സജി മാത്യു അദ്ധ്യക്ഷത വഹിക്കും. സി.എം.ഐ പ്രൊവിൻഷ്യാൾ ഫാ. ബെന്നി നൽക്കര, സി.എം.സി ജനറൽ കൗൺസിലർ സിസ്റ്റർ നവ്യ മരിയ, ടി. എം. എബ്രഹാം എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.