പെരുമ്പാവൂർ: പാനേക്കാവ് പാലം നിർമ്മാണം തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയായിരിക്കുന്ന സാഹചര്യത്തിൽ പാലം തുറന്നു കൊടുക്കാത്തതിനാൽ പൊതുജനങ്ങളെ സാക്ഷിയാക്കി സോഷ്യൽ ഓഡിറ്റിംഗിന് എൽദോസ് കുന്നപ്പള്ളി എം.എൽ.എ യോഗം വിളിച്ചുചേർത്തു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, പഞ്ചായത്ത് മെമ്പർ ജോയി പൂണേലി, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സജിന, അസിസ്റ്റൻറ് എൻജിനീയർ ഷീല, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു .ബസ് സർവീസ് ഉൾപ്പെടെ ഉണ്ടായിരുന്ന റോഡ് തുറക്കുന്നത് കരാറുകാരുടെ തർക്കം മൂലം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാൻ അനുവദിക്കില്ലെന്ന് എം.എൽ.എ പറഞ്ഞു.