liji

ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി എൽ.ഡി.എഫിലെ സി.കെ. ലിജിയെ ഐകകണ്‌ഠേന തിരഞ്ഞെടുത്തു. യു.ഡി.എഫ് അംഗങ്ങൾ വിട്ടു നിന്നു. പട്ടികജാതി വനിത സംവരണമായ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് സി.കെ. ലിജിക്ക് എതിർ സ്ഥാനാത്ഥി ഉണ്ടായിരുന്നില്ല. ആലുവ എ.ഇ.ഒ സനൂജ എ. ഷംസു വരണാധികാരിയായിരുന്നു. പ്രസിഡന്റായിരുന്ന എൽ.ഡി.എഫിലെ പ്രീജ കുഞ്ഞുമോൻ രാജിവെച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. എടത്തല മുതിരക്കാട്ടുമുകൾ 15-ാം വാർഡ് അംഗമാണ്.