നെടുമ്പാശേരി: യന്ത്രത്തകരാറിനെ തുടർന്ന് ഇത്തിഹാദ് എയർവേയ്‌സ് വിമാനം 13 മണിക്കൂറോളം വൈകി. ഇന്നലെ പുലർച്ചെ 4.35ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേയ്ക്ക് പോകേണ്ടിയിരുന്ന വിമാനമാണ് തകരാറിലായത്. പകരം ക്രമീകരണം ആവശ്യപ്പെട്ട് യാത്രക്കാർ ബഹളംവച്ചു. തുടർന്ന് ഇവർക്ക് ഭക്ഷണവും വിശ്രമസൗകര്യവും അധികൃതർ ഏർപ്പെടുത്തി. തകരാർ പരിഹരിച്ച് വിമാനം വൈകിട്ട് 5.24ന് അബുദാബിയിലേയ്ക്ക് പറന്നു.