dysp

ആലുവ: പൊലീസ് സംഘടന കെട്ടിപ്പടുക്കുന്നതിനും ഉദ്യോഗസ്ഥർക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനം ഒരുക്കുന്നതിനും വേണ്ടി ത്യാഗപൂർണമായ പ്രവർത്തനം കാഴ്ചവച്ച ജോർജ് ഫ്രാൻസിസിന്റെ ഓർമ്മദിനത്തിൽ ആദരമർപ്പിച്ച് പൊലീസ് സംഘടനകൾ. കേരള പൊലീസ് അസോസിയേഷൻ, ഓഫീസേഴ്‌സ് അസോസിയേഷൻ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ യോഗം പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ജെ. ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എ മുൻ ജനറൽ സെക്രട്ടറി പി.സി. കുഞ്ഞ് കുഞ്ഞ് അനുസ്മരണ പ്രഭാഷണം നടത്തി. എം.വി. സനിൽ, കെ.ആർ. സന്തോഷ് , ടി.ടി. ജയ കുമാർ, ഇ.ആർ. ആത്മൻ, കെ.കെ. സാബു തുടങ്ങിയവർ പ്രസംഗിച്ചു.