ആലുവ: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കീഴ്മാട് മോഡൽ റസിഡൻഷ്യൽ സ്കൂൾ യൂണിറ്റ് വിദ്യാഭ്യാസ വാരാചരണത്തിന്റെ ഭാഗമായി ചേക്കൂട്ടി പാവ നിർമാണം, സോപ്പ് നിർമാണം, നാടൻ കളികൾ, നാടൻ കലാരൂപങ്ങൾ, പഠനോപകരണ നിർമാണം, സലാഡ് നിർമാണം തുടങ്ങിയവ പരിശീലിപ്പിച്ചു. റൂറൽ ജില്ലാ പൊലീസ് എസ്.പി.സി അഡീഷണൽ നോ‌ഡൽ ഓഫീസർ പി.എസ്. ഷാബു ഉദ്ഘാടനം ചെയ്തു. കീഴ്മാട് പഞ്ചായത്ത് മെമ്പർ ആബിദ അബ്ദുൽഖാദർ അദ്ധ്യക്ഷയായി. സീനിയർ സൂപ്രണ്ട് എം.ആർ. വിജീരാജ്, പ്രിൻസിപ്പൽ ബിന്ദു ഗോപി, ഹെഡ്മിസ്ട്രസ് എം.ആർ. ബോബി, കെ.ബി. ജിജിമോൻ എന്നിവർ സംസാരിച്ചു.