കോതമംഗലം: പൂയംകൂട്ടി കവലയിലുള്ള ഷാപ്പിന് സമീപം ജനവാസ മേഖലയിൽ ഒരു വയസിൽ താഴെ പ്രായമുള്ള കാട്ടാനക്കുട്ടിയിറങ്ങി. ഇന്നലെ രാവിലെ 11.30 ഓടെയാണ് വനത്തിൽ നിന്ന് പൂയംകുട്ടി പുഴയ്ക്ക് കുറുകെയുള്ള ചപ്പാത്ത് പാലം കടന്ന് കുട്ടിയാന പൂയംകുട്ടി കവലയിലിറങ്ങിയത്.
ആനക്കുളം ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരെത്തി കുഞ്ഞനാനയെ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ വനത്തിലേക്ക് കയറ്റി വിട്ടു.