ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ ഇല്ലംനിറ ഇന്ന് രാവിലെ 8നും 8.45നും മദ്ധ്യേ മേൽശാന്തി സി. എസ്. രാമചന്ദ്രൻ എമ്പ്രാന്തിരിയുടെ മുഖ്യകാർമികത്വത്തിൽ നടത്തും. ക്ഷേത്രത്തിന്റെ കിഴക്കേകവാടത്തിൽവച്ച് കതരി ൽ പൂജിച്ച് നാളികേരമുടച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെപ്രദക്ഷിണം നടത്തി പൂജിച്ച കതിർ ശ്രീകോവിലുകളിലും ദേവസ്വം ഓഫീസുകളിലും നൽകും.