photo

വൈപ്പിൻ: സി. പി.ഐ ചെറായി ലോക്കൽ കമ്മിറ്റി അംഗം പി. എസ്. സുനിൽ കുമാറിനെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പിഐ വൈപ്പിൻ മണ്ഡലം കമ്മിറ്റി മുനമ്പംപൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ. കെ. അഷ്റഫ് മാർച്ച് ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി കെ. എം. ദിനകരൻ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ടി. രഘുവരൻ , സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം താരദിലീപ് , വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ. എൽ. ദിലീപ് കുമാർ , ജില്ലാ കൗൺസിൽ അംഗങ്ങളായ വി. ഒ. ജോണി , പി. ഒ. ആന്റണി , ചെറായി ലോക്കൽ സെക്രട്ടറി എം.ആർ. സുധീഷ് തുടങ്ങിയവർ പ്രസംഗിച്ചു.