പെരുമ്പാവൂർ: രാമായണം നൽകുന്ന ജീവിത ദർശനത്തെ സംബന്ധിച്ച് നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ ഇരിങ്ങോൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഠന ക്ലാസ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ ഇരിങ്ങോൾ എസ്.എൻ.ഡി.പി ശാഖ ഹാളിൽ ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോഓർഡിനേറ്റർ എം.എസ്. സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പഠന ക്ലാസ് കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ബിജു വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. തോട്ടുവ മംഗളഭാരതി അദ്ധ്യക്ഷ സ്വാമിനി ജ്യോതിർമയി ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തും. റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ. എം.വി. നടേശൻ പഠനക്ലാസ് നയിക്കും.