lal

കോലഞ്ചേരി: കാക്കനാട് രാജഗിരി കോളേജ് ഒഫ് മാനേജ്മെന്റ് സ്റ്റഡീസിലെ അദ്ധ്യാപകനെ വയർ പിളർന്ന് ആന്തരികാവയവങ്ങൾ പുറത്തുവന്ന് മരിച്ച നിലയിൽ കണ്ടെത്തി. മഴുവന്നൂർ കവിതാപ്പടിയിൽ വെണ്ണിയേത്ത് വി.എസ്. ചന്ദ്രലാലി ( 41)ന്റെ ജഡമാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ വീടിനോട് ചേർന്നുള്ള പറമ്പിൽ കണ്ടെത്തിയത്.

ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ചന്ദ്രലാൽ മൂന്നു മാസമായി കോളേജിൽ പോയിരുന്നില്ല. മൂന്ന് മാസം മുമ്പ് പിതാവ് മരിച്ച ശേഷം വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ ആശുപ്രതിയിൽ കൊണ്ടുപോകാൻ ബന്ധുക്കളെത്തിയപ്പോൾ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജഡം കണ്ടെത്തിയത്.

പെരുമ്പാവൂർ എ.എസ്.പി മോഹിത് റാവത്തിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഇൻക്വസ്റ്റ് പൂർത്തിയാക്കി. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് പൂർത്തിയാക്കി. കൂത്താട്ടുകുളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഗസ്​റ്റ് അദ്ധ്യാപികയായ വിനയയാണ് ഭാര്യ. മക്കൾ: ഏഴാം ക്ലാസ് വിദ്യാർത്ഥിനി മീരജ , രണ്ടാം ക്ലാസ് വിദ്യാർത്ഥി മീരവ്.