മൂവാറ്റുപുഴ: മുളന്തുരുത്തിയിൽ നിന്ന് നിർമ്മാണ തൊഴിലാളികളുമായി വരികയായിരുന്ന പിക്കപ്പ് വാനിൽ നിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് ആറിന് ലത തിയേറ്ററിനു സമീപമാണ് സംഭവം. പുക ഉയർന്നതോടെ ഡ്രൈവർ ജോണി വാഹന ഒതുക്കി നിറുത്ത ബാറ്ററി വയർ ഊരി മാറ്റിയതിനാൽ വൻ അപകടം ഒഴിവായി. വിവരമറിഞ്ഞ് അഗ്നി രക്ഷാ സേനയും സംഭവസ്ഥലത്തെത്തി.