പറവൂർ: മത്സ്യബന്ധനത്തിടെ മത്സ്യത്തൊഴിലാളി പുഴയിൽ മുങ്ങിമരിച്ചു. വരാപ്പുഴ സൂര്യൻപറമ്പ് അജിയാണ് (43) മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് ദേവസ്വംപാടം പണ്ടാറമാലി പുഴയിൽ മത്സ്യബന്ധനത്തിനിറങ്ങിയത്. വൈകുന്നേരമായിട്ടും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈകിട്ട് അഞ്ചോടെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇന്ന് സംസ്‌കാരം നടത്തും. ഭാര്യ: സനിത.