vk-

ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാലയും പാലാരിവട്ടം ചൈതന്യ ഐ കെയർ ഹോസ്പിറ്റലും ചേർന്ന് സംഘടിപ്പിച്ച സൗജന്യ നേത്രരോഗ ചികിത്സ, തിമിര ശസ്ത്രക്രിയ ക്യാമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ അദ്ധ്യക്ഷനായി. ഡോ. അനു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി സെബാസ്റ്റ്യൻ, സാഹിദ അബ്ദുൾ സലാം, സിമി അഷ്റഫ്, എം.കെ. വേണുഗോപാൽ, ജാസ്മിൻ അലി, കെ.കെ. സുബ്രഹ്മണ്യൻ, കെ.പി. നാസർ, പി.ജി. വേണു, വി.പി. ദിലീപൻ, അസ്ഹർ മല്ലിശേരി, നിബിൻ കുന്നപ്പിള്ളി, ശ്രീനിക സാജു, സി.എസ്. അജിതൻ തുടങ്ങിയവർ സംസാരിച്ചു.