കാലടി: പെൻഷൻ പരിഷ്കരണ, ക്ഷാമാശ്വാസ കുടിശികകൾ ഒറ്റത്തവണയായി നൽകണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മലയാറ്റൂർ -നിലീശ്വരം യൂണിറ്റ് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിൽസൺ കോയിക്കര കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. ഗോപി അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ പി. ഇന്ദിര മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ.എ. പൗലോസ് മെമ്പർഷിപ്പ് വിതരണവും സെക്രട്ടറി കെ.എ. പപ്പൻ സാന്ത്വന പെൻഷൻ വിതരണവും ഉദ്ഘാടനം ചെയ്തു. ഡോ.രശ്മി, വി.എൻ, സതീ ഷാജി, പി.ഡി. ദേവസി, കെ.എ. ഗോപാലൻ, കെ.വി. സുരേഷ് തുടങ്ങിയവ പ്രസംഗിച്ചു.