y

തൃപ്പൂണിത്തുറ: മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭാ പരിധിയിലുള്ള സ്കൂളുകളിലെ പ്രധാന അദ്ധ്യാപകരുടെയും കോളേജുകളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരുടെയും യോഗം ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി അദ്ധ്യക്ഷനായി. കൗൺസിലർമാർമാരായ യു.കെ. പീതാംബരൻ, ദീപ്തി സുമേഷ്, ജയ പരമേശ്വരൻ, പി.കെ. പീതാംബരൻ, നഗരസഭാ സെക്രട്ടറി പി.കെ. സുഭാഷ്, ക്ലീൻ സിറ്റി മാനേജർ എസ്.സഞ്ജീവ് കുമാർ, സീനിയർ എച്ച്.ഐ. ഇന്ദു സി. നായർ, കെ.കെ. രവി, ശുചിത്വ മിഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കില റിസോഴ്സ് പേഴ്സൺ ത്യാഗരാജൻ പോറ്റി ക്ലാസെടുത്തു.