മട്ടാഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുള്ളിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരി ദിനം ആചരിച്ചു. വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദാരാജ്ഞലികൾ അർപ്പിച്ചു. ഓൺലൈൻ വ്യാപരങ്ങളുടെയും വൻകിട വിദേശ കുത്തകകളുടെയും കടന്ന് വരവോടെ ചെറുകിട കച്ചവടക്കാരുടെ വ്യാപാരങ്ങൾ തകർച്ചയിലാണ്. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. ടി.എ. ഭാസ്കരൻ പതാക ഉയർത്തി. സി.എ. ജോയ് അദ്ധ്യക്ഷനായി. പി.എൻ.ഷാജി, സി.പി. വിനോദ്, ടി.ജെ. സേവ്യർ തുടങ്ങിയവർ സംബന്ധിച്ചു. ഇടക്കൊച്ചി യൂണിറ്റ് നടത്തിയ പരിപാടി യൂണിറ്റ് പ്രസിഡന്റ് റിഡ്ജൻ റിബല്ലോ പതാക ഉയർത്തി. ജനറൽ സെക്രട്ടറി വിനു വർഗീസ് അദ്ധ്യക്ഷനായി. പെക്സൺ ജോർജ്, എം.ജെ.ജോൺസൺ, ബോബൻ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.