തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് മർച്ചന്റ്സ് യൂണിയൻ (കെ.വി.വി.ഇ.എസ്) ഉദയംപേരൂർ യൂണിറ്റ് വ്യാപാരി ദിനാചരണം ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. സജീവ് അദ്ധ്യക്ഷനായി. 25 വർഷം പൂർത്തീകരിച്ച വനിതാ മെമ്പർമാരെ കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറി പി.വി. പ്രകാശൻ ആദരിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് ജോസഫ്, ട്രഷറർ എൻ.ആർ. ഷാജി, നിയോജ മണ്ഡലം പ്രസിഡന്റ് സി.വി. മോൺസി, വൈസ് പ്രസിഡന്റ് രമേശൻ എണ്ണയ്ക്കാത്തറ, യൂത്ത് വിംഗ് പ്രസിഡന്റ് ജിസ്മോൻ തോമസ്, വനിതാ വിംഗ് പ്രസിഡന്റ് രാധിക മഞ്ചേഷ് എന്നിവർ സംസാരിച്ചു.