കാലടി: മേഖലയിലെ കാട്ടാന ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലയാറ്റൂർ ഡിവിഷൻ വനം വകുപ്പ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിന് മുമ്പിൽ ജനകീയ സംരക്ഷണ സമിതിയുടെ നേതത്വത്തിൽ ഉപരോധം നടത്തി. കടുകുളങ്ങര - കണ്ണിമംഗലം റോഡിന്റെ വശങ്ങളിലുള്ള മുളംകാടുകൾ വെട്ടിമാറ്റുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക,കൃഷിനാശം സംഭവിച്ച കർഷകർക്ക് ഉടൻ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം, ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. കെ.കെ.ജയൻ അദ്ധ്യക്ഷനായി, വി.കെ. ഭസിത് കുമാർ, കെ.വി. സാബു, ഷീജ സതീഷ്, കെ.ടി ഷാജി, അജേഷ് പാറയ്ക്ക എന്നിവർ സംസാരിച്ചു.