sugatha

കൊച്ചി: ഇനിയീ മനസിൽ കവിതയില്ല!... മണമില്ല, മധുവില്ല, മധുരമില്ല... സുഗതകുമാരിയുടെ കവിതയിലെ വരികൾ വയനാട്ടിലെ ജനങ്ങൾക്കായി കവയിത്രി നേരത്തെ എഴുതിയതാണെന്ന് നടൻ ജയരാജ് വാര്യർ പറഞ്ഞു.

കൊച്ചി വാട്ടർ മേട്രോയും സുഗതകുമാരി നവതി സെലിബ്രേഷൻസ് കമ്മിറ്റിയും സംയുക്തമായി നടത്തിയ വിദ്യാർത്ഥികൾക്കുള്ള സുഗതി നവതി യാനം വാട്ടർ മെട്രോ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ 90 ഓളം വിദ്യാർത്ഥികളുമായി നടത്തിയ യാത്രയിൽ സുഗതകുമാരിയുടെ കവിത ചൊല്ലി ജയരാജ് വാര്യർ വിദ്യാർത്ഥികളുമായി സംവദിച്ചു. ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ, പനങ്ങാട് ഗവ. വി.എച്ച്.എസ്.എസ്, എളമക്കര സരസ്വതി വിദ്യാ നികേതൻ എന്നീ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. ജോയിന്റ് ഇൻകം ടാക്സ് കമ്മിഷണർ ജ്യോതിസ് മോഹൻ യാത്ര ഉദ്ഘാടനം ചെയ്തു. റിസപ്ഷൻ കമ്മിറ്റി ചെയർമാൻ കുമ്മനം രാജശേഖരൻ, അഡ്വ. ശശി ശങ്കർ, സജി ആവിഷ്കാർ, വാട്ടർ മെട്രോ സി.ഒ.ഒ സാജൻ ജോൺ, ബി. പ്രകാശ് ബാബു, വെണ്ണല മോഹനൻ, ഡോ. ഗോപിനാഥ് പനങ്ങാട് എന്നിവർ സംസാരിച്ചു.